ad
Deshabhimani

കൊല്ലത്ത് ഏഴുവയസ്സുകാരിക്ക് നേരെ പീഡനം: 23കാരൻ പിടിയിൽ, ഒരു പ്രതി ഒളിവിൽ

stop rape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 06:29 PM | 1 min read

കൊല്ലം: കടയ്ക്കലിൽ ഏഴുവയസ്സുകാരിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കടയ്ക്കൽ പോലീസ് പോക്സോ കേസെടുത്തു. സംഭവത്തിൽ ഒന്നാം പ്രതിയായ കടയ്ക്കൽ കോവൂർ സ്വദേശി സച്ചു (23) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.


മിഠായിയും മറ്റ് പലഹാരങ്ങളും നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി ഇവരുടെ പീഡനത്തിന് ഇരയായിവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ വെച്ച് കുട്ടി പീഡനത്തിന് ഇരയാകുന്നത് നേരിൽക്കണ്ട ഒരു ബന്ധുവാണ് സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്.


ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇരയായ പെൺകുട്ടിക്ക് ചൈൽഡ് ലൈൻ അധികൃതരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home