ad
Deshabhimani

മാധ്യമലോകത്ത് വലിയ വിടവ് സൃഷ്ടിച്ച് മടക്കം; എൻ ആർ എസ് ബാബുവിന്റെ നിര്യാണത്തിൽ എം വി ​ഗോവിന്ദൻ

mv govindan

എൻ ആർ എസ് ബാബു, എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Jun 19, 2026, 07:29 PM | 1 min read

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും ജേ‌ണലിസം അധ്യാപകനുമായ എൻ ആർ എസ് ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ ആർഎസ്‌ ബാബുവിന്റെ വേർപാട്‌ മാധ്യമലോകത്ത്‌ വലിയ വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മാധ്യമരംഗത്തിന്‌ വിലയേറിയ സംഭാവനകൾ നൽകിയാണ്‌ അദ്ദേഹം വിടപറയുന്നത്‌.





കേരള ക‍ൗമുദി ഡെപ്യൂട്ടി എഡിറ്റർ, കലാക‍ൗമുദി വാരികയുടെ എഡിറ്റർ, തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജേണലിസം ഡറക്ടർ എന്നീ നിലകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനായിരുന്നു അദേഹം.



Related News






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home