ad
Deshabhimani

സിസിടിവി സ്ഥാപിച്ചത് ഇഷ്ടപ്പെട്ടില്ല; കൊല്ലത്ത് പെൺകുട്ടിയെ അയൽവാസികൾ മർദിച്ചു

kollam cctv
വെബ് ഡെസ്ക്

Published on Jul 10, 2026, 09:22 PM | 1 min read

കൊല്ലം: പത്തനാപുരത്ത് പെൺകുട്ടിയെ അയൽവാസികളായ കുടുംബം മർദിച്ചു. അയൽവാസികളുടെ ശല്യം ഒഴിവാക്കാൻ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണം. പെൺകുട്ടിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.


പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന സുനിൽകുമാർ, ഭാര്യ, മകൻ മിഥുൻ എന്നിവർ ചേർന്നാണ് മർദിച്ചതെന്നാണ് പരാതി. സംഭവത്തിൽ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ മിഥുൻ ഒളിവിലാണ്.


വീട്ടിൽ സിസിടിവി സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. പെൺകുട്ടിയെ പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home