ad
Deshabhimani

എംഡിഎംഎയുമായി ജിം പരിശീലകൻ പിടിയിൽ

drug

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 10, 2026, 09:33 PM | 1 min read

​കാക്കനാട് : എറണാകുളം തൃക്കാക്കരയിൽ 387.26 ഗ്രാം എംഡിഎംഎയുമായി ജിം പരിശീലകൻ പിടിയില്‍. എടത്തല പത്താനയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ടിവി സെന്റർ താണാപാടം മൗണ്ടൻ മിസ്റ്റ് അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് തൃക്കാക്കര പൊലീസും ഡാൻസാഫും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.


​യുവാക്കൾക്കിടയിലും ഐടി മേഖല കേന്ദ്രീകരിച്ചും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് സാദിഖെന്ന്‌ പൊലീസ്‌ പറഞ്ഞു. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് എംഡിഎംഎക്കുപുറമെ, ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 66,000 രൂപയും ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർപ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.


നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home