ad
Deshabhimani

കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പ്: വിഖ്യാത ഫ്രഞ്ച് കലാകാരൻ കാദർ അത്തിയ ക്യൂറേറ്ററാകും

kader attia

കാദർ അത്തിയ, Image Credit: Instagram / thekaderattia

വെബ് ഡെസ്ക്

Published on May 09, 2026, 09:49 AM | 1 min read

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിനെ നയിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഫ്രഞ്ച്-അൾജീരിയൻ കലാകാരൻ കാദർ അത്തിയ എത്തുന്നു. വെനീസിൽ നടന്ന ചടങ്ങിൽ കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്. ജിതീഷ് കല്ലാട്ട് അധ്യക്ഷനായ സമിതിയാണ് അത്തിയയെ തെരഞ്ഞെടുത്തത്. ശിൽപ ഗുപ്ത, അമൃത ഝാവേരി, പൂജ സൂദ്, തസ്‌നീം സക്കറിയ മേത്ത, മറിയം റാം, റിർക്രിത് തിരവനിജ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ഇതാദ്യമായാണു ഒരു വിദേശ കലാകാരൻ ബിനാലെയുടെ ക്യൂറേറ്ററാകുന്നത്. 2027 ഡിസംബറിലാണ് ഏഴാം പതിപ്പ് ആരംഭിക്കുക.





ചരിത്രം, സ്മൃതി, കൊളോണിയൽ പൈതൃകങ്ങൾ എന്നിവയെ ആസ്പദമാക്കി ലോകോത്തര കലാസൃഷ്ടികൾ നടത്തുന്ന അത്തിയ, ഹാംബർഗ് ഫൈൻ ആർട്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ കൂടിയാണ്. ശിൽപം, സിനിമ, ഇൻസ്റ്റലേഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന അന്വേഷണങ്ങൾ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.


2014ലെ ബിനാലെയിൽ പങ്കെടുത്ത തനിക്ക് കൊച്ചിയെന്ന സാംസ്കാരിക കേന്ദ്രവുമായുള്ള ആത്മബന്ധം തുടരാൻ ലഭിച്ച വലിയ അവസരമാണിതെന്ന് കാദർ അത്തിയ പ്രതികരിച്ചു. ബിനാലെയുടെ ആറാം പതിപ്പ് സംവാദങ്ങൾക്കും സർഗാത്മകതയ്ക്കും വലിയ വേദിയായിരുന്നുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപഴ്സൻ ഡോ. വി വേണു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home