ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിയുന്നുവെന്ന് തിങ്കളാഴ്ച കീർ സ്റ്റാർമർ പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രിട്ടനിൽ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ പശ്ചാത്തലത്തിലാണ് രാജി. പദവിയിൽ തുടരുമെന്ന് സ്റ്റാർമർ ആദ്യം പ്രതിജ്ഞ എടുത്തിരുന്നെങ്കിലും പാർട്ടി നേതാക്കളിൽ നിന്നും ജനങ്ങളിൽ നിന്നും കടുത്ത സമ്മർദം നേരിട്ടതോടെ പദവിയിൽ തുടർന്നുപോകാൻ കഴിയാതെ വരുകയും രാജി സമർപ്പിക്കുകയുമായിരുന്നു.
Related News
കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയർ സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കർഫീൽഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാർമറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായിരുന്ന ആൻഡി ബേൺഹാം 55 ശതമാനം വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെ ഈ സീറ്റിൽ വിജയിച്ചു.










0 comments