ad
Deshabhimani

കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു; ഞായർ മുതൽ പുതിയ സമയക്രമം

kochi metro
വെബ് ഡെസ്ക്

Published on Feb 13, 2026, 04:53 PM | 1 min read

കൊച്ചി: സർവ്വീസ് സമയം വർധിപ്പിച്ച് കൊച്ചി മെട്രോ. ഞായറാഴ്ച മുതൽ രാത്രി 11 വരെ മെട്രോ സർവ്വീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11ന് പുറപ്പെടും.


പ്രത്യേക സർവീസുകൾ


ഫെബ്രുവരി 15 (ഞായർ – ശിവരാത്രി)


തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30ന് പുറപ്പെടും.


ഫെബ്രുവരി 16 (തിങ്കൾ)


ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4ന് സർവീസ് ആരംഭിക്കും. രാവിലെ 6വരെ 30 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും. തുടർന്ന് ട്രെയിനുകൾ പതിവ് ടൈംടേബിൾ പ്രകാരം സർവീസ് നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home