കൊച്ചിയിൽ കുറഞ്ഞ നിരക്കിലും സുരക്ഷിതമായും താമസിക്കാം; പുതിയ എസ് സി ഷി ലോഡ്ജ് ഉദ്ഘാടനം ചെയ്തു

കൊച്ചി: ജോലിക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി കൊച്ചി നഗരത്തിലെത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് സുരക്ഷിതമായും കുറഞ്ഞനിരക്കിലും ഇനി ഉറങ്ങാം. നഗരസഭയുടെ പുതിയ എസ് സി ഷി ലോഡ്ജ് മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ 68-ാം ഡിവിഷനിൽ, കെ.കെ പത്മനാഭൻ റോഡിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 24 ഡബിൾ റൂമുകൾ, ഒരു സിംഗിൾ റൂം, നാല് ഡോർമിറ്ററികൾ എന്നിവയടക്കം 29 റൂമുകൾ ഹോസ്റ്റലിലുണ്ട്. 200 രൂപയ്ക്ക് ഡബിൾ റൂമുകളും 100 രൂപയ്ക്ക് ഡോർമിറ്ററി ബെഡുകളും ലഭ്യമാകുന്ന രീതിയിൽ മിതമായ നിരക്കുകളാണ് തീരുമാനിച്ചിട്ടുള്ളത്.
നഗരസഭയുടെ പട്ടികജാതി വികസന ഫണ്ടിൽ നിന്നും 6.7 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പൊതു ആവശ്യത്തിനായി ഒരു ഹാളും , ലൈബ്രറിയും ഉൾക്കൊള്ളുന്നതാണ് ഹോസ്റ്റൽ.










0 comments