ad
Deshabhimani

print edition അക്‌ബർ അലിയെ കസ്‌റ്റഡിയിൽ വാങ്ങും, യുവതികൾ റിമാൻഡിൽ

kochi girls attacked akbar ali
വെബ് ഡെസ്ക്

Published on Jun 09, 2026, 12:01 AM | 1 min read

കൊച്ചി: നഗരമധ്യത്തിൽ രണ്ട്‌ വിദ്യാർഥിനികളെ പത്തംഗസംഘം വളഞ്ഞിട്ടാക്രമിച്ച കേസിൽ റിമാൻഡിലുള്ള മുഖ്യപ്രതി പി അക്‌ബർ അലിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ്‌ കോടതിയിൽ അപേക്ഷ നൽകും. അക്‌ബർ അലി കണ്ണിയായ സെക്‌സ്‌ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ക ണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അന്വേഷകസംഘം.


അറസ്‌റ്റിലായ എടപ്പാൾ സ്വദേശിനികളായ എ കെ തെസ്‌നി, തെസ്‌നി ഷെറിൻ എന്നിവരെ റിമാൻഡ്‌ ചെയ്‌തു. ഇവരെയും കസ്‌റ്റഡിയിൽ വാങ്ങി അക്‌ബർ അലിക്കൊപ്പമിരുത്തി ചോദ്യംചെയ്യാനാണ്‌ നീക്കം. യുവതികളുടെ പേ രിൽ മറ്റ്‌ കേസുകൾ ഇല്ലെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. നാലുപേർകൂടി പിടിയിലാകാനുണ്ട്‌.


ആക്രമണത്തിനുശേഷം യുവതികൾ അക്‌ബർ അലിയുടെ കാറിലാണ്‌ പൊലീസിനെ വെട്ടിച്ച്‌ കറങ്ങിനടന്നത്‌. അക്‌ബർ അലിയുടെ സുഹൃത്തുക്കളായ ഇരുവരും കൊച്ചിയിൽ കോസ്‌മറ്റോളജി പഠിക്കാനും പാർട്ട്‌ടൈം ജോലിക്കുമായി എത്തിയതാണ്‌.

ചൊവ്വ പുലർച്ചെ 4.30ന്‌ കലൂർ ജങ്ഷനടുത്ത്‌ ചക്കാലപ്പാടം റോഡിലാണ്‌ പത്തംഗസംഘം വിദ്യാർഥിനികളെ ആക്രമിച്ചത്‌. പിടിയിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട്‌ സ്വദേശികളായ സാബിത്‌, അരുൺ എന്നിവർ റിമാൻഡിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home