ad
Deshabhimani

വിവാദമായതിന് പിന്നാലെ റേഞ്ച് റോവർ തിരിച്ച് നൽ‌കി മന്ത്രി കെ എം ഷാജി

KM Shaji vehicle.jpg
വെബ് ഡെസ്ക്

Published on Sep 19, 2026, 08:07 PM | 1 min read

കണ്ണൂർ: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാർ തിരിച്ചേൽപ്പിച്ച് മന്ത്രി കെ.എം ഷാജി.ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് കാർ തിരിച്ചെത്തിച്ചത്.


കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിൻറെ കാറാണ് തിരിച്ചുനൽകിയത്. കാർ തില്ലങ്കേരിയിലെ വീട്ടിലെത്തിച്ചു. സ്വകാര്യവാഹനം ഉപയോഗിച്ചപ്പോൾ ഇന്ധനചാർജ് സർക്കാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് കെ എം ഷാജിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ റേഞ്ച് റോവർ ഉപയോഗത്തിൽ വിമർശനവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.

സർക്കാർ അനുവദിച്ച വാഹനം സർവീസിന് നൽകിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home