നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്തംബർ 30ന് അവസാനിക്കും

തിരുവനന്തപുരം : ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്ത് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്തംബർ 30ന് അവസാനിക്കും. ഡിസംബർ 31നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും നിശ്ചിത തിയതിക്കകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സപ്ലൈകോ അറിയിച്ചു. ഒന്നാം വിള നെല്ല് സംഭരണത്തിനായി ഇനി രജിസ്ട്രേഷൻ തിയതി നീട്ടി നൽകുകയോ മറ്റൊരു അവസരം അനുവദിക്കുകയോ ഇല്ല. കർഷകർക്ക് നേരിട്ടോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.supplycopaddy.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.









0 comments