ദുവയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി; താരദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു

മുംബൈ: രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. ശനിയാഴ്ചയാണ് ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രം പങ്കിട്ട് 'വെൽക്കം ബേബി ഗേൾ' എന്ന കുറിപ്പോടെ ദീപിക പദുക്കോണും റൺവീറും തന്നെയാണ് സന്തോഷ വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. നിറവയറോടെയുള്ള ദീപികയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
സെപ്തംബർ മാസത്തിൽ തന്നെയായിരുന്നു ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് ദുവയുടേയും ജനനം. സെപ്തംബർ 8നാണ് ആദ്യത്തെ പെൺകുഞ്ഞിന് ദീപിക ജന്മം നൽകിയത്. 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. ഇറ്റലിയിൽ വച്ചായിരുന്നു ആഡംബര വിവാഹം.









0 comments