മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; അത്യന്തം വേദനാജനകമെന്ന് കെ കെ ശൈലജ

കെ കെ ശൈലജ(ഇടത്) അപകടം നടന്നതിന്റെ ദൃശ്യങ്ങൾ (വലത് ഭാഗങ്ങളിൽ)
തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം അത്യന്തം വേദനാജനകമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടം ഞെട്ടലുളവാക്കുന്നതും അത്യന്തം വേദനാജനകവുമാണ്. 13 പേർ പൊട്ടിത്തെറിയിൽ മരണപ്പെട്ടതായാണ് വാർത്തകൾ വരുന്നത്. തുടരെ ഉണ്ടാവുന്ന സ്‌ഫോടനങ്ങൾ രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നതുമാണ്.
കൃത്യമായ നിർദേശങ്ങൾ ലഭിച്ച രക്ഷാപ്രവർത്തകരല്ലാത്തവർ ഈ അവസരത്തിൽ അപകട സ്ഥലത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതായും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നതായും സർക്കാർ സംവിധാനങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. പ്രദേശവാസികൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനവുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ശൈലജ അറിയിച്ചു.
അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. 5 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലും ഒരാൾ 90 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ തുടരുകയാണ്. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം, പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സ്ഫോടനത്തിൽ പലരും ചിതറി തെറിച്ചു പോയെന്നാണ് നിഗമനം. ചിലരുടെ ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തിരുന്നു. ഈ ചിത്രം അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. പ്രദേശത്ത് ആംബുലൻസ് ക്യാംപ് ചെയ്യുന്നുണ്ട്. ശാരീരികാസ്ഥ്യമുള്ളവർക്ക് വിളിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ പ്രകടമ്പനം പ്രദേശത്ത് അലയടിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസുകൾ പ്രദേശത്ത് സജമാക്കിയിരിക്കുന്നത്.










0 comments