Deshabhimani

യുഡിഎഫ്‌ സർക്കാർ നീക്കത്തിന്‌ തിരിച്ചടി

print edition കിലയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടരുത്: ഹൈക്കോടതി

kila
avatar
സ്വന്തം ലേഖിക

Published on Sep 26, 2026, 12:30 AM | 1 min read

കൊച്ചി : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനി (കില)ലെ താൽക്കാലിക ജീവനക്കാരെ അവരുൾപ്പെട്ട പദ്ധതിയുടെ കാലാവധി കഴിയുന്നതുവരെ പിരിച്ചുവിടരുതെന്ന് ഹെെക്കോടതി. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർജിഎസ്എ) പദ്ധതിയിൽ പത്തുവർഷമായി ജോലി ചെയ്യുന്ന 20 താൽക്കാലിക ജീവനക്കാരെ യുഡിഎഫ്‌ സർക്കാർ പിരിച്ചുവിട്ടത് ചോദ്യംചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് വിജു എബ്രഹാമാണ്‌ ഉത്തരവിട്ടത്‌.


ആർജിഎസ് എ പ്രോജക്ട്- ടു സെപ്‌തംബറോടെ അവസാനിക്കുമെന്ന് കാണിച്ചാണ് ജീവനക്കാരെ പുറത്താക്കിയത്. പകരം ഭരണപക്ഷ രാഷ്ട്രീയപാർടി ഭാരവാഹികളെയടക്കം 20 പേരെ നിയമിക്കാൻ തദ്ദേശഭരണമന്ത്രി കെ എം ഷാജിയുടെ ഓഫീസ് ലിസ്‌റ്റ്‌ തയ്യാറാക്കിയത് വിവാദമായിരുന്നു. പദ്ധതി പൂർത്തിയാകുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന്‌ പിരിച്ചുവിടലിനെതിരെ നൽകിയ ഹർജിയിൽ ജീവനക്കാർ ആവശ്യപ്പെട്ടു. പദ്ധതി തുടരുന്നതിന്‌ കേന്ദ്രസർക്കാർ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, അതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് തുടരാൻ അവകാശമില്ലെന്നായിരുന്നു കിലയുടെ വാദം. എന്നാൽ, സുപ്രീംകോടതി വിധിപ്രകാരം പദ്ധതിയുടെ കാലാവധി നിലനിൽക്കുന്നിടത്തോളം ജീവനക്കാർക്ക് തുടരാൻ അവകാശമുണ്ടെന്നും നിലവിലുള്ള ശമ്പളത്തിന് അർഹരാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home