ad
Deshabhimani

കിഫ്‌ബിക്കെതിരായ നീക്കം 
കമീഷൻ ലക്ഷ്യമിട്ട്; സമ്മതി നിർമിക്കാൻ വ്യാജവാർത്തയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 12:39 AM | 1 min read

തിരുവനന്തപുരം: കിഫ്‌ബിയെ യുഡിഎഫ്‌ സർക്കാർ തകർക്കുന്നത്‌ നിർമാണപ്രവർത്തനങ്ങളിൽനിന്ന്‌ കമീഷൻ തട്ടാൻ. അത്‌ ലക്ഷ്യമിട്ടാണ്‌ കെടുകാര്യസ്ഥതയും അഴിമതിയും ലക്ഷങ്ങൾ ശമ്പളവും എന്ന ആക്ഷേപം. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന പരിശോധനാ സംവിധാനം അട്ടിമറിച്ചാൽ അഴിമതിക്കും സാധ്യതയുണ്ട്‌.


രാജ്യത്തുതന്നെ അറിയപ്പെടുന്ന എൻജിനിയർമാരാണ്‌ പരിശോധനാവിഭാഗത്തിന്‌ നേതൃത്വം നൽകുന്നത്‌. ചീഫ്‌ പ്രോജക്ട്‌ എക്‌സാമിനർക്ക്‌ ചീഫ്‌ സെക്രട്ടറിയുടെ ഇരട്ടി ശമ്പളമായ അഞ്ചുലക്ഷം രൂപയെന്ന യുഡിഎഫ്‌ പത്രമായ മനോരമയുടെ വാർത്ത കേട്ടുകൾവിയിൽനിന്നാണ്‌.


ഇതിലൂടെ കിഫ്‌ബിക്കെതിരായ സർക്കാരിന്റെ അജൻഡയ്‌ക്ക്‌ പൊതുസമൂഹത്തിന്റെ അംഗീകാരം വാങ്ങിയെടുക്കാനാണ്‌ ശ്രമം. ചീഫ്‌ പ്രോജക്ട്‌ എക്‌സാമിനർ എസ്‌ ജെ വിജയദാസിന്‌ 3,89,700 രൂപയും കെ ജെ ശ്രീകുമാറിന്‌ 3,20,000 രൂപയുമാണ്‌ വേതനം. എന്നാൽ, അഞ്ചുലക്ഷവും 4.80 ലക്ഷവും രൂപ വീതമാണെന്നാണ്‌ വ്യാജവാർത്ത. കേന്ദ്ര പൊതുമേഖലയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്‌സിലെ ഉയർന്ന തസ്‌തികയിൽനിന്ന്‌ വിആർഎസ്‌ എടുപ്പിച്ചാണ്‌ വിജയദാസിനെ കേരളത്തിലേക്കു കൊണ്ടുവന്നത്‌.


ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 45 പേരുടെ പട്ടികയിലും തെറ്റുണ്ട്‌.

മഞ്ഞുമൂടിയ മലനിരകളിൽ ദൈർഘ്യമേറിയ തുരങ്കപാതയായ അടൽ ടണൽ തീർത്ത് ചരിത്രംകുറിച്ച്‌ ‘ടണൽമാൻ’ എന്നറിയപ്പെട്ട കെ പി പുരുഷോത്തമനാണ്‌ കിഫ്‌ബി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ. 10,000 അടിയിലേറെ ഉയരത്തിൽ 9.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്‌ അടൽ ടണൽ.


ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) ചീഫ് എൻജിനീയറായിരുന്ന അദ്ദേഹത്തെ രാജ്യം വിശിഷ്‌ടസേവാ മെഡൽ നൽകി ആദരിച്ചിട്ടുണ്ട്‌. വയനാട്‌ തുരങ്കപാതയുടെ പ്രോജക്ട്‌ തയ്യാറാക്കാൻ ക്ഷണിച്ചുകൊണ്ടുവന്ന അദ്ദേഹത്തിനുള്ള ശമ്പളം 3.10 ലക്ഷം രൂപയാണ്‌. വിരമിച്ചവരെ ഒഴിവാക്കണമെന്ന യുഡിഎഫ്‌ വാശിയിൽ ഇതുപോലുള്ള വിദഗ്‌ധരുടെ സേവനവും നഷ്ടപ്പെടും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home