Deshabhimani

print edition 1999ൽ തുടക്കം; 2016ൽ പുനഃസംഘാടനം

kiifb
വെബ് ഡെസ്ക്

Published on Oct 17, 2026, 01:01 AM | 1 min read

തിരുവനന്തപുരം : സാമ്പത്തിക മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11ന്‌ ഇ കെ നായനാർ സർക്കാരിന്റെ കാലത്തായിരുന്നു തുടക്കം. 2016ൽ എൽഡിഎഫ് സർക്കാർ ചട്ടങ്ങൾ പരിഷ്‌ക
രിച്ചു.


സെബിയും ആർബിഐയും അംഗീകരിച്ച ധനസമാഹരണ മാർഗങ്ങൾ ഉപയോഗിച്ച്‌ കിഫ്‌ബിയെ സജ്ജമാക്കുമെന്ന്‌ 2016–17ലെ ബജറ്റിൽ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചു. നിക്ഷേപത്തിന്‌ സർക്കാർ ഗ്യാരന്റിയുണ്ട്‌. മുഖ്യമന്ത്രി ചെയർമാനും ധനമന്ത്രി വൈസ് ചെയർമാനും ആയ ഭരണസമിതിയിൽ വിവിധ വകുപ്പു സെക്രട്ടറിമാരും പ്ലാനിങ്‌ ബോർഡ്‌ വൈസ്‌ ചെയർമാനും അംഗങ്ങളാണ്‌. ഏഴ് വിദഗ്‌ധ അംഗങ്ങളുമുണ്ട്. പുറമേ ധനമന്ത്രി ചെയർമാനും ചീഫ്‌ സെക്രട്ടറിയും വകുപ്പു സെക്രട്ടറിമാരുമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്.


ഫണ്ട് വിനിയോഗം പരിശോധിക്കാൻ മുൻ കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ വിനോദ് റായ്‌ അധ്യക്ഷനായി ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമിഷനും പ്രവർത്തിച്ചു. സുതാര്യമായാണ്‌ പ്രവർത്തനം. മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോൺ, നബാർഡ്, നോർക്ക എന്നിവയിലൂടെയുള്ള വായ്‌പകളും, മോട്ടോർ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ് തുടങ്ങിയവയും വഴിയാണ്‌ ധനസമാഹരണം. ഇതിനെല്ലാം നിയമസഭ അംഗീകാരംനൽകിയിട്ടുമുണ്ട്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home