print edition ഇ- ഹെൽത്ത് കേരളയ്ക്ക് പിന്തുണയുമായി കെ ഫോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ 457 അർബൻ ഹെൽത്ത് സെന്ററുകൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ നൽകാനൊരുങ്ങി കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്). നാഷണൽ ഹെൽത്ത് മിഷന്റെ ഇ - ഹെൽത്ത് കേരള പദ്ധതിയുടെ ഭാഗമായാണ് ഹെല്‍ത്ത് സെന്ററുകള്‍ക്ക് കെ ഫോണ്‍ കണക്‌ഷന്‍ ലഭ്യമാക്കുന്നത്.
മൾട്ടി പ്രോട്ടോകോൾ ലേബൽ സ്വിച്ചിങ് (എംപിഎല്‍എസ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ആരോഗ്യകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഇ-ഹെൽത്ത് സേവനങ്ങൾ ഏകീകരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം നാഷണൽ അർബൻ ഹെൽത്ത് മിഷൻ ഹെഡ് ഓഫീസിൽ കേന്ദ്ര ഹബ്ബ് സജ്ജീകരിക്കും. ഇതിലൂടെ നഗരപ്രദേശങ്ങളിലെ ആരോഗ്യകേന്ദ്രങ്ങൾ തമ്മിലുള്ള ഡാറ്റ കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കും. ആരോഗ്യമേഖലയുടെ ഡിജിറ്റൽ ഏകീകരണത്തിന് നിർണായക പങ്കാണ് കെ ഫോൺ വഹിക്കുന്നതെന്ന് കെ ഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.










0 comments