ad
Deshabhimani

print edition കെ ഫോണ്‍ വഴി 
1929 ഒടിടി കണക്ഷൻ ; തുടങ്ങിയത്‌ ആഗസ്‌തിൽ

kfon OTT connection
avatar
ഗോകുൽ ഗോപി

Published on Dec 29, 2025, 02:08 AM | 2 min read


ആലപ്പുഴ

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ- ഫോണ്‍ മുഖാന്തരം നൽകിയത്‌ 1929 ഒടിടി കണക്ഷൻ. വ‍ീടുകളിലും സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലും ഉൾപ്പടെ ഞായറാഴ്‌ചവരെ കണക്ഷൻ ലഭ്യമാക്കിയതിന്റെ കണക്കാണിത്‌. ജില്ലകളിൽ മലപ്പുറത്താണ്‌ ക‍ൂടുതൽ കണക്ഷൻ – 253. കുറവ്‌ പത്തനംതിട്ടയിലും – 31.


ഇന്റർനെറ്റ്‌ കണക്ഷൻ നിലവിലുള്ളവർക്ക്‌ പരമാവധി ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒടിടി ലഭിക്കും. മറ്റുള്ളവർക്ക്‌ ഇന്റർനെറ്റ്‌ ലഭിക്കുന്ന മുറയ്‌ക്കും സേവനം ലഭിക്കും. ആഗസ്‌ത് 21 മുതലാണ്‌ ഒടിടി സേവനം കെ ഫോൺ ആരംഭിച്ചത്‌. 16,000 അന്വേഷണം ഡിസംബറിൽ മാത്രം ലഭിച്ചു. 29 ഒടിടി പ്ലാറ്റ്ഫോമും മുന്ന‍ൂറ്റമ്പതോളം ഡിജിറ്റൽ ചാനലുകളും ഉൾപ്പെടുത്തിയാണ്‌ സേവനം. ഹോട്ട്‌​സ്​റ്റാറും ആമസോൺ ലൈറ്റും സോണി ലൈവുമടക്കമുള്ള പ്ലാറ്റ്​ഫോമുകൾ പ്ലാനിലുണ്ട്‌. 444 രൂപയുടെ പാക്കേജിനാണ്‌ ആവശ്യക്കാർ കൂടുതൽ. വീടുകളിലും ചെറിയ സ്ഥാപനങ്ങളുമാണ്‌ ആവശ്യക്കാർ. സംസ്ഥാനത്ത്‌ ഇതുവരെ 1,38,154 കണക്ഷനാണ്‌ കെ ഫോൺ നൽകിയത്‌. 26,838 സർക്കാർ ഓഫീസിലും ബിപിഎൽ ഉൾപ്പടെ 1,10,714 വീട്ടിലും 602 സ്ഥാപനങ്ങളിലും ഇതുവരെ കണക്‌ഷൻ നൽകി. 14,195 ബിപിഎൽ കുടുംബത്തിന്‌ സ‍ൗജന്യമായാണ്‌ ഇന്റർനെറ്റ്‌ നൽകുന്നത്‌.


കെ ഫോണിന്റെ പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാൻ ‘എന്റെ കെ ഫോണ്‍’ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്‌റ്റര്‍ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷന്‍ ലഭിക്കുന്നതിന്‌ രജിസ്‌റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 9061604466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്‌ത്‌ മെസേജ് അയക്കുകയോ ചെയ്യാം.


ഒടിടി പാക്കേജ്‌ (മാസം)

444 രൂപ: 4500 ജിബി ഡാറ്റ, 45 എംബിപിഎസ് വേഗത്തിൽ ഇന്റര്‍നെറ്റ്‌, 23 ഒടിടി, 350ൽഅധികം ഡിജിറ്റല്‍ ചാനൽ. പാക്കേജ് മൂന്നു മാസത്തേക്ക്–1265 രൂപ, ആറ് മാസത്തേക്ക്–2398 രൂപ, ഒരു വര്‍ഷം 4529 രൂപ.


599 രൂപ: 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്‌. മൂന്ന് മാസം–1707 രൂപ, ആറ് മാസം–3235 രൂപ, ഒരു വര്‍ഷം– 6110 രൂപ.

799 രൂപ: 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. വേഗം 105 എംബിപിഎസ്. 4500 ജിബി ഡേറ്റ. മൂന്ന് മാസം–2277 രൂപ, ആറ് മാസം–4315 രൂപ, ഒരു വര്‍ഷം– 8150 രൂപ.


899 രൂപ : 65 എംബിപിഎസ് വേഗത്തിൽ 4500 ജിബി ഇന്റര്‍നെറ്റ്‌, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. മൂന്ന് മാസം–2562 രൂപ, ആറ് മാസം–4855 രൂപ, ഒരു വര്‍ഷം–9170 രൂപ.

999 രൂപ: 155 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്‌. 29 ഒടിടി, 350ലധികം ഡിജിറ്റൽ ചാനൽ. മൂന്ന്‌ മാസം–2847 രൂപ, ആറു മാസം–5395 രൂപ, ഒരു വർഷം– 10190 രൂപ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home