ad
Deshabhimani

സംസ്ഥാന കേരളോത്സവം 8 മുതൽ കോതമംഗലത്ത്

keralolsavam
വെബ് ഡെസ്ക്

Published on Apr 02, 2025, 01:31 AM | 1 min read


കോതമംഗലം : യുവജനങ്ങൾക്ക്‌ കലാകായിക സർഗശേഷികൾക്ക്‌ വേദിയൊരുക്കി, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം എട്ടുമുതൽ 11 വരെ കോതമംഗലത്ത് നടക്കും. 59 കലാമത്സരങ്ങളും 118 കായികമത്സരങ്ങളും അരങ്ങേറുമെന്ന്‌ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ആറിന്‌ വൈകിട്ട് ആറിന് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന പ്രദർശനം ആന്റണി ജോൺ എംഎൽഎയും ഏഴിന് വൈകിട്ട് നാലിന് ‘നോ പറയാം മയക്കുമരുന്നിനോട്: ചേർത്തുപിടിക്കാം നമ്മുടെ നാടിനെ' എന്ന മുദ്രാവാക്യം ഉയർത്തി നടക്കുന്ന കൂട്ടയോട്ടം റവന്യുമന്ത്രി കെ രാജനും ഉദ്ഘാടനം ചെയ്യും.


എട്ടിന്‌ വൈകിട്ട് നാലിന്‌ സാംസ്കാരിക ഘോഷയാത്രയെ തുടർന്ന് മാർ ബേസിൽ സ്കൂൾ മൈതാനത്ത്‌ ചേരുന്ന സമ്മേളനം -വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

ഒമ്പതുമുതൽ 11 വരെ വിവിധ വേദികളിലായി മത്സരങ്ങൾ നടക്കും. സമാപന സമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി.


വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ആന്റണി ജോൺ എംഎൽഎ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ പ്രജിഷ, കോ–- -ഓർഡിനേറ്റർ എ ആർ രഞ്ജിത് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home