ad
Deshabhimani

ശബരിമല സ്വർണമോഷണക്കേസ്: തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം

kandararu rajeevaru
വെബ് ഡെസ്ക്

Published on Feb 18, 2026, 12:49 PM | 1 min read

കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവ മോഷണം പോയ കേസുകളിൽ പ്രതി ചേർക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവരർക്ക് കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.


കർശനമായ ഉപാധികളോടെയാണ് കോടതി നടപടി. രണ്ട് ലക്ഷം രൂപ വീതമുള്ള ആൾജാമ്യത്തിലാണ് കണ്ഠര് രാജീവരർക്ക് ജാമ്യം ലഭിച്ചത്. അന്വേഷണസംഘം തന്ത്രിക്കെതിരെ നിർണ്ണായക തെളിവുകൾ ഹാജരാക്കിയിരുന്നുവെങ്കിലും കോടതി ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു.


അതേസമയം, കേസിലെ മറ്റ് പ്രതികളായ എ പത്മകുമാർ, കെപി ശങ്കർദാസ് എന്നിവരുടെ ജാമ്യാപേക്ഷകൾ കോടതി പിന്നീട് പരിഗണിക്കും. പത്മകുമാർ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയെങ്കിലും ശില്പ മോഷണക്കേസിൽ റിമാൻഡ് തുടരുകയാണ്.


ഇദ്ദേഹത്തിന്റെ ഹർജി ഫെബ്രുവരി 19-ന് കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ കെപി ശങ്കർദാസിന്റെ രണ്ട് ജാമ്യാപേക്ഷകൾ ഫെബ്രുവരി 23-നാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.


ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശങ്കർദാസ് ജാമ്യം തേടിയിരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home