Deshabhimani

print edition ജയിലുകളിൽ പാർടി മുഖപത്രങ്ങൾക്ക്‌ വിലക്ക്; ലക്ഷ്യം ദേശാഭിമാനി

kerala jail police
വെബ് ഡെസ്ക്

Published on Nov 27, 2026, 12:18 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിൽ രാഷ്‌ട്രീയ പാർടികളുടെ മുഖപത്രങ്ങൾക്ക്‌ വിലക്കേർപ്പെടുത്തി സർക്കാർ. പാർടി മുഖപത്രങ്ങൾ ഒഴിവാക്കാനെന്നപേരിലാണ്‌ സർക്കുലർ എങ്കിലും ലക്ഷ്യം ‘ദേശാഭിമാനി’യാണ്‌. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ജയിൽ ഡിജിപി എസ്‌ ശ്രീജിത്തിന്റേതാണ്‌ സർക്കുലർ.


രാജ്യത്തെ പ്രസിദ്ധീകരണങ്ങളുടെ സർക്കുലേഷന്റെ കണക്ക്‌ പരിശോധിക്കുന്ന ഓഡിറ്റ്‌ ബ്യൂറോ ഓഫ്‌ സർക്കുലേഷന്റെ (എബിസി) റിപ്പോർട്ട്‌ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള പത്രമാണ്‌ ദേശാഭിമാനി. മറ്റു പത്രങ്ങളുടെ കോപ്പി ഇടിഞ്ഞുകൊണ്ടിരുന്നപ്പോൾ കോവിഡ്‌ കാലത്തുപോലും സ്ഥായിയായ വളർച്ച നേടി. കൂടുതൽപേർ വായിക്കുന്ന പത്രമെന്ന സ്ഥാനവുമുണ്ട്‌. പൊതുപത്രമെന്ന നിലയിലുള്ള ദേശാഭിമാനിയുടെ വളർച്ചയാണ്‌ കാരണം. മനോരമ ഉൾപ്പെടെ യുഡിഎഫിനുവേണ്ടി ശബ്ദിക്കുന്ന പല മുഖ്യധാരാ പത്രങ്ങൾക്കും വ്യക്തമായ രാഷ്ട്രീയ സമീപനങ്ങളും അജൻഡകളും ഉണ്ടെന്നിരിക്കെയാണ്‌ വിലക്ക്‌. ദേശാഭിമാനിയുടെ വളർച്ചയും ജനകീയതയും യുഡിഎഫ്‌ സർക്കാരിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും പത്രത്തിന്റെ നിലപാടുകൾ ഭയപ്പെടുത്തുന്നുണ്ടെന്നുമാണ്‌ വ്യക്തമാകുന്നത്‌.


സർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണ്‌. എന്ത് വായിക്കണമെന്നും വേണ്ടെന്നും സർക്കാർ തീരുമാനിക്കുന്നത് അവകാശങ്ങൾ ഹനിക്കലും തടവുകാരുടെ വായിക്കാനുള്ള മൗലികാവകാശത്തിലുള്ള കടന്നുകയറ്റവുമാണ്. സർക്കാർ ഫണ്ട് വഴിയോ സ്‌പോൺസർഷിപ്പിലൂടെയോ നൽകുന്ന രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾ തുടർന്നും വാങ്ങി വിതരണം ചെയ്യേണ്ടതില്ലെന്നും നിലവിലുള്ള സ്‌പോൺസർഷിപ്പുകൾ റദ്ദാക്കണമെന്നും ജയിൽ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പാർടി മുഖപത്രമെന്ന പേരുപറഞ്ഞ്‌ ഒരു ദിനപത്രത്തെ പൂർണമായി മാറ്റിനിർത്തുന്നത് നീതിപൂർവമല്ലെന്ന്‌ നിയമവിദഗ്‌ധരടക്കം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home