print edition കേരളത്തെ ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രമാക്കും: മന്ത്രി പി രാജീവ്

കൊച്ചി: നിക്ഷേപസൗഹൃദത്തില്‍ വലിയ മാറ്റമുണ്ടാക്കിയ കേരളത്തെ ലോകത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
ട്രാവല്‍, ടൂറിസം മേഖലയിലെ സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് സര്‍വൈവല്‍ കേരളയുടെ (ടാസ്‌ക്) വാര്‍ഷിക സംഗമം "സിനെര്‍ജി 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിരവധി ലോകോത്തര കമ്പനികള്‍ അടുത്തകാലത്ത് സംസ്ഥാനത്തേക്ക് എത്തി. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമതെത്തിയപ്പോള്‍ ചിലര്‍ ഇങ്ങനെ ഒരു പുരസ്‌കാരമില്ലെന്ന് പറഞ്ഞുപരത്തി. എന്നാ ല്‍, ഇപ്പോള്‍ വീണ്ടും പുരസ്‌കാരം ലഭിച്ചപ്പോള്‍ പരാതിയൊന്നും കേള്‍ക്കാനില്ലെന്നും മന്ത്രി പറഞ്ഞു. അക്ബര്‍ ഗ്രൂപ്പ് സ്ഥാപകനും സിഎംഡിയുമായ കെ വി അബ്ദുല്‍ നാസറിന് മന്ത്രി ടാസ്‌ക് ലൈഫ്‌ടൈം ട്രാവല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. വിനോദസഞ്ചാരമേഖലയിലെ പുതിയ പ്രവണതകള്‍ സംഗമം ചര്‍ച്ചചെയ്തു. ടാസ്‌ക് പ്രസിഡന്റ് എം രാജേഷ് ചന്ദ്രന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി കെ ജുബൈര്‍, പ്രോഗ്രാം കണ്‍വീനര്‍ പി കെ അബ്ബാസ് തുടങ്ങിയവരും പങ്കെടുത്തു.









0 comments