ad
Deshabhimani

പെൻഷൻ വിതരണത്തിലും നുണ; വീടുകളിലെത്തിച്ചാൽ കേന്ദ്രവിഹിതം ഇല്ലാതാവും എന്നത് വസ്തുതാവിരുദ്ധം

VD SATHEESAN PENSION.

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 09, 2026, 01:42 PM | 1 min read

തിരുവനന്തപുരം: പെൻഷൻ വീടുകളിലെത്തിച്ചാൽ കേന്ദ്രവിഹിതം ഇല്ലാതാവും എന്ന സംസ്ഥാന സർക്കാരിന്റെ വാദം പച്ചക്കള്ളം. പെൻഷൻ മുഴുവനായും ബാങ്ക് വഴിയാക്കിയില്ലെങ്കിൽ ധനമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടി കേന്ദ്ര സഹായം നഷ്ടപ്പെടുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.


ഇതുവരെ സഹകരണസ്ഥാപനങ്ങൾ വഴി ബാങ്കിലെത്താൻ കഴിയാതാവുടെ പെൻഷൻ വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. യുപിഐ ഇടപാടുകൾ നടത്താൻ അറിയാത്തവർക്കും, കാഴ്ച്ചയ്ക്കോ കേൾവിക്കോ ബുദ്ധിമുട്ടുള്ളവർക്കും, യാത്ര ചെയ്യാൻ പ്രയാസമുള്ളവർക്കും വീടുകളിൽ പെൻഷൻ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.


ഇവർക്ക് ബാങ്കിൽ പോകാനോ പുറത്തുപോയി പെൻഷൻ വാങ്ങാനോ യുപിഐ ഇടപാടുകൾ നടത്താനോ ബുദ്ധിമുട്ടായിരിക്കും. ഇത് പൂർണമായും ബാങ്കുവഴി ആക്കുന്നതിലൂടെ ബഹുഭൂരിപക്ഷം ആളുകൾക്കും അവരുടെ പെൻഷൻ പണം ഉപയോഗിക്കാൻ കഴിയാതെയാകും.


കേരളത്തിൽ 61 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ കേന്ദ്ര സഹായം 8 ലക്ഷം പേർക്ക് മാത്രമാണ് കിട്ടുന്നത്. സംസ്ഥാനം 1 മാസം 941 കോടി ചെലവാക്കുമ്പോൾ കേന്ദ്രം തരുന്നത് 24 കോടി മാത്രമാണ്.


കേന്ദ്രവിഹിതമായി കിട്ടുന്ന തുക ബാങ്കുകളിൽ പെൻഷൻ നൽകുന്നവർക്ക് മാത്രമായി ക്രമീകരിക്കുകയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെയ്തുവെന്നത്. എന്നാൽ പുതിയ സർക്കാരിന്റെ തീരുമാനപ്രകാരം കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവരുടെ കൈയിൽ പെൻഷൻ എത്തുന്ന കാര്യം അനിശ്ചിതത്വത്തിലാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home