ad
Deshabhimani

യു എസിന് വഴങ്ങില്ല, ഒമാനുമായി ചേര്‍ന്ന് ഹോര്‍മുസ് തുറക്കാനുള്ള ധാരണ പരസ്യമാക്കി ഇറാൻ

hormu
വെബ് ഡെസ്ക്

Published on Aug 09, 2026, 02:50 PM | 1 min read

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികൾ തുടരുന്നതിനിടെ യു എസ് സമ്മര്‍ദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്ന് ആവര്‍ത്തിച്ച് ഇറാൻ. അമേരിക്ക തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താതെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാൻ തയാറാവില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് മുഹമ്മദ് ബാഗർ സോൾഗദർ പറഞ്ഞു.


ഇതിനിടെ അന്താരാഷ്ട്ര പ്രതിസന്ധിയും അതുമൂലം തങ്ങൾക്ക് നേരെയുള്ള വര്‍ധിച്ച സമ്മര്‍ദ്ദവും നേരിടാൻ ഒമാനുമായി ചേര്‍ന്ന് ഭാഗിക ഗതാഗതത്തിനുള്ള നീക്കത്തിലാണ് ഇറാൻ. ഒമാനുമായി ചേര്‍ന്നുള്ള അന്തിമകരാര്‍ തയാറായതായും റിപ്പോര്‍ടുകൾ ഉണ്ട്. ഇറാൻ വിദേശകാര്യ മന്ത്രാലയവും ഉന്നത സൈനിക നേതൃത്വവും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.


എന്തായിരിക്കും

ഒമാൻ ഇറാൻ ധാരണ


അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും അഞ്ചിൽ ഒന്നും കടന്നു പോകുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. കരയിലെ ഇരു രാജ്യങ്ങളായ ഇറാനും ഒമാനുമായുള്ള ധാരണ പ്രകാരം പേര്‍ഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ ഇറാന്റെ തീരസേന നിശ്ചയിക്കുന്ന സമുദ്രപാതിയിലൂടെയാവും കടന്നു പോവുക. പുറത്തേക്ക് പോകാൻ ഒമാന്റെ തീരവും മാര്‍ഗ്ഗമാക്കും. ഇറാൻ പ്രഖ്യാപിച്ച ചുങ്കം തത്കാലം ഈടാക്കില്ല.


ഗൾഫ് സഹകരണ കൗൺസിൽ, ഒമാൻ, ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ നാഷണൽ മാരിടൈം ഓര്‍ഗനൈസേഷൻ എന്നിവരുടെ സംയുക്ത പ്രസ്താവനയോടെ ആവും ഈ ബദൽ പ്രാബല്യത്തിലാവുക. പക്ഷേ ഇതിന് മുൻപ് തങ്ങൾ മുന്നോട്ടുവെച്ച ഉപാധികളിൽ യു എസ് നിലപാട് വ്യക്തമാക്കണമെന്ന് ഇറാൻ ആവര്‍ത്തിക്കയും ചെയ്യുന്നു. ഒരു ഭാഗിക ബദൽ പാത തുറക്കുമോ എന്ന പ്രതീക്ഷയിലാണ് ലോകം.


horm


അമേരിക്കയ്ക്ക് മുന്നിൽ

വെച്ചത്


ഒമാനുമായി സാങ്കേതികമായ കരാറിൽ എത്തുമ്പോഴും യു എസിന് എതിരെ നിലപാട് കടുപ്പിക്കയാണ് ഇറാൻ ചെയ്യുന്നത്.


മേഖലയിലെ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കുക, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുക, മേഖലയിൽ നിന്നും യു എസ് സേനയെ പിൻവലിക്കുക, യുദ്ധത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരം നൽകുക, പിടിച്ചു വെച്ച ആസ്തികൾ ഉപാധിയില്ലാതെ തിരിച്ച് നൽകുക എന്നിങ്ങനെയാണ് ആവശ്യങ്ങൾ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home