print edition പുതുവർഷം, പുതുവേഗം: ആഹ്ലാദത്തോടെ വരവേറ്റ് കേരളം

ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തെ വരവേറ്റുകൊണ്ട് പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ
കൊച്ചി: പുത്തൻ പ്രതീക്ഷകളും പുതു ഉയരങ്ങൾ താണ്ടാനുള്ള ആഗ്രഹവുമായി കേരളം പുതുവർഷത്തെ വരവേറ്റു. മണ്ണിലും വിണ്ണിലും താരകങ്ങൾ ചിരി തുകി. 2025ന് ഗുഡ്ബൈ. വികസന ത്തിന്റെയും ക്ഷേമത്തിൻ്റെയും ചിറകിൽ നവകേരള ലക്ഷ്യത്തിലേക്ക് നീങ്ങുന്ന നാടും നഗരവും 2026നെ സ്വാ ഗതം ചെയ്തത് അതിരറ്റ ആഹ്ലാദത്തോടെ.
ദേശീയപാത, വിഴിഞ്ഞം രണ്ടാംഘട്ടം, മലയോര, തീരദേശപാതകൾ, മുണ്ടക്കൈ പുനരധിവാസം, പാലക്കാട് വ്യവസായ ക്ലസ്‌റ്റർ, പെട്രോകെമിക്കൽ പാർക്ക് 2026ന്റെ കേരളത്തി ന്റെ പ്രതീക്ഷകൾ ഏറെയാണ്. ഒപ്പം ഏവരെയും ചേർത്തുപിടിക്കാനുള്ള ക്ഷേമപ്രവർത്തനങ്ങളും. എല്ലാവർ ക്കും വാസസ്ഥലവും വീടും, സ്ത്രീസു രക്ഷാപെൻഷൻ, ചീഫ്മിനിസ്റ്റേഴ്സ് റിസർച്ച് സ്കോളർഷിപ്, ആരോഗ്യപദ്ധതികൾ എന്നിവയും നടപ്പാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വളർച്ചയ്ക്ക് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും നിർണായകമാകും.
സർക്കാർ ഒരുക്കിയ സുരക്ഷയിലും കരുതലിലും പുതുവർഷം കളറാക്കാൻ ദേശ, ഭാഷാ ഭേദങ്ങളില്ലാതെ വിദേശികളടക്കം ആഘോഷങ്ങളിൽ പങ്കുചേർന്നു. അലങ്കാരദീപങ്ങളും ക്രിസ്‌മസ് ട്രീയുമെല്ലാം മനം നിറച്ചപ്പോൾ മിഴികളിലും നക്ഷത്രത്തിളക്കം. ഒത്തുകൂടിയവരെല്ലാം പാട്ടിൻ്റെ ഈണത്തിനൊത്ത് ചുവടുകൾവച്ചു. പുതുവത്സരഘോഷത്തിന് ഏറെ പ്രശസ്‌തമായ ഫോർട്ടുകൊച്ചി ഇത്തവണയും ആഘോഷലഹരിയിൽ മുങ്ങി. ഫോർട്ടുകൊച്ചി തുറമുഖത്ത് നങ്കുരമിട്ട കപ്പലുകളിൽനിന്ന് രാത്രി 12ന് സൈറൺ മുഴങ്ങി.
ഇതോടെ ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും കൂറ്റൻ പപ്പാഞ്ഞികളെ കത്തിച്ചു. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഫോർട്ട് കൊച്ചിയിലെ ആഘോഷം. വാട്ടർമെട്രോയിൽ ഉൾപ്പെടെ വൻതിരക്കായിരുന്നു. തിരുവനന്തപുരത്ത് കോവളം ബീച്ച്, കനകക്കുന്ന്, മാനവീയം വീഥി, വർക്കല ബീച്ച് എന്നിവിടങ്ങളിലും പതിനായിരങ്ങൾ പുതുവർഷത്തെ വരവേറ്റു.
നവകേരളം: ജനകീയ അഭിപ്രായം ഇന്നുമുതൽ
തിരുവനന്തപുരം: നവകേരള സൃഷ്‌ടിക്കായുള്ള പുതുനിർദേശങ്ങൾ തേടാനുള്ള പരിപാടിക്ക് പുതുവർത്സരദിനത്തിൽ തുടക്കമാകും. ഇതിനായി സർക്കാർ നിയോഗിച്ച സന്നദ്ധപ്രവർത്തകർ വ്യാഴാഴ്‌ച മുതൽ വീടുകളിലേക്ക് എത്തും. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനുള്ള ജനകിയ അഭിപ്രായമാണ് ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാ' മിലൂടെ സർക്കാർ തേടുന്നത്.
85,000 സന്നദ്ധപ്രവർത്തകരാണ് ഗൃഹസന്ദർശനം നടത്തുക. വാർഡുകളിൽ രണ്ടുപേരടങ്ങുന്ന ടീം പഠന പ്രവർത്തനം നടത്തും.
ശേഖരിക്കുന്ന വിവരങ്ങളും നിർദേശങ്ങളും മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തും. നേരിട്ട് അഭിപ്രായം അറിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോർട്ടൽ വഴി സൗകര്യം ഒരുക്കും.










0 comments