ad
Deshabhimani

കുടയെടുക്കാൻ മറക്കണ്ട!! ; വരാനിരിക്കുന്നത് ശക്തമായ മഴയുടെ നാല് ദിനങ്ങൾ

rain clouds with boat ms sreedhar lal
വെബ് ഡെസ്ക്

Published on May 09, 2026, 03:14 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുടർച്ചയായി നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.


ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്.


അതേസമയം, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു. കേരള തീരത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.


യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:


മെയ് 09: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്.


മെയ് 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.


മെയ് 11: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.


മെയ് 12: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.


മെയ് 13: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home