ad
Deshabhimani

ആ ഭാ​ഗ്യശാലി നിങ്ങളോ ? മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Lottery Stall AI Image
വെബ് ഡെസ്ക്

Published on Jul 18, 2026, 08:33 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 250 രൂപ മുടക്കി ടിക്കറ്റെടുത്ത കോടിക്കണക്കിന് ആളുകളിൽ നിന്ന് ഒരാളെ കാത്തിരിക്കുന്നത് 10 കോടി രൂപയുടെ ഒന്നാം സമ്മാനമാണ്. ഉച്ച കഴിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് അരങ്ങേറുക.


ടിക്കറ്റ് വിൽപ്പനയിൽ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നിൽ. റെക്കോർഡ് വിൽപ്പനയായ 11,14,500 ടിക്കറ്റുകളാണ് പാലക്കാട്ടുകാർ സ്വന്തമാക്കിയത്. 4,54,510 ടിക്കറ്റുകൾ വിറ്റഴിച്ച് തൃശൂർ രണ്ടാം സ്ഥാനത്തും, 3,58,500 ടിക്കറ്റുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. എന്നാൽ ഏറ്റവും കുറവ് ടിക്കറ്റുകൾ വിറ്റത് മലപ്പുറം ജില്ലയിലാണ്—1,29,000 ടിക്കറ്റുകൾ മാത്രമാണ്.


ഒന്നാം സമ്മാനം 10 കോടി രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ, നാലാം സമ്മാനം 3 ലക്ഷം രൂപ, ഇവയ്ക്ക് പുറമെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി ചെറുസമ്മാനങ്ങളും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നുണ്ട്. അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു.


ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചാലും ഈ തുക മുഴുവനായി വിജയിക്ക് ലഭിക്കില്ല. ലോട്ടറി വകുപ്പിന്റെ നിയമപ്രകാരമുള്ള നികുതികൾ കിഴിച്ചുള്ള തുകയേ അക്കൗണ്ടിലെത്തൂ. ഏജന്റ് കമ്മീഷനും സ്രോതസ്സിലെ നികുതിയും മറ്റ് ടാക്സുകളും കുറച്ച് ഭാഗ്യശാലിക്ക് അന്തിമമായി 6 കോടി 30 ലക്ഷം രൂപയോളമാകും ലഭിക്കുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home