ad
Deshabhimani

print edition വിസിയുടെ നിയമവിരുദ്ധ
നിയമനങ്ങളിൽ പ്രതിഷേധിക്കുക

kerala university

കേരള സർവകലാശാല

വെബ് ഡെസ്ക്

Published on Jun 04, 2026, 12:00 AM | 1 min read

തിരുവനന്തപുരം : കേരള സർവകലാശാലയിൽ തന്നിഷ്ടപ്രകാരം നിയമനം നടത്താൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നമ്മലിന്റെ ആസൂത്രിത നീക്കമെന്ന്‌ ഇടതു സിൻഡിക്കറ്റംഗങ്ങൾ പറഞ്ഞു. ജീവനക്കാരുടെ നിയമനാധികാരമുള്ള സിൻഡിക്കറ്റിനെ നോക്കുകുത്തിയാക്കിയാണ് ജനാധിപത്യവിരുദ്ധ ഇടപെടൽ.


വനിതാ ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്കും അറ്റൻഡർ തസ്തികയിലേക്കുമുള്ള അഭിമുഖം വിസി സ്വന്തം നിലയിൽ നടത്തുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ്‌. സിൻഡിക്കറ്റിന്റെ സ്റ്റാഫ് -ഫിനാൻസ് കമ്മിറ്റി കൺവീനർമാർ അംഗങ്ങളായിരിക്കേണ്ട സെലക്‌ഷൻ കമ്മിറ്റിയിലും സ്വന്തം ഇഷ്ടക്കാരെ നിയമിക്കാനാണ്‌ ശ്രമം.


സിൻഡിക്കറ്റ് യോഗം ചേരാതെ ഭരണസ്തംഭനത്തിനും വഴിയൊരുക്കുന്നു. കാര്യവട്ടം എൻജിനിയറിങ്‌ കോളേജിലെ താൽക്കാലിക പ്രിൻസിപ്പൽ നിയമനത്തിലും നിയമവിരുദ്ധ നടപടികളാണ് സ്വീകരിച്ചത്. കോൺഗ്രസിന്റെയും ആർഎസ്‌എസിന്റെയും താൽപ്പര്യക്കാരെ പിൻവാതിലിലൂടെ നിയമിക്കാൻ നടത്തുന്ന നീക്കത്തിൽ പ്രതിഷേധിക്കുമെന്ന് സിൻഡിക്കറ്റ്‌ ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home