കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയ ചരിത്രം ആവർത്തിച്ച് എസ്എഫ്ഐ. തെരഞ്ഞെടുപ്പ് നടന്ന 37 ജനറൽ സീറ്റുകളിൽ 35 എണ്ണവും തൂത്തുവാരിയാണ് എസ്എഫ്ഐ ആധിപത്യം വീണ്ടും ഉറപ്പിച്ചത്. എസ്എഫ്ഐ സ്ഥാനാർഥി ശിവ എസ് സർവകലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയിൽ നിന്നുള്ള എസ്എഫ്ഐ പ്രതിനിധിയാണ്.
സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കെഎസ്‌യുവിന് രണ്ട് സീറ്റുകൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ നേടാനായത്.
നിലവിലും എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയനാണ് സർവകലാശാലയിൽ അധികാരത്തിലുള്ളത്. ക്യാമ്പസുകളിൽ എസ്എഫ്ഐക്കുള്ള സ്വാധീനവും വിദ്യാർഥികൾക്കിടയിലുള്ള അംഗീകാരവുമാണ് ഈ മിന്നുന്ന വിജയത്തിന് അടിത്തറയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.











0 comments