print edition പ്രധാന അജൻഡകളില്ല; കേരള സിൻഡിക്കറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആറുമാസത്തിനുശേഷം ചൊവ്വാഴ്‌ച സിൻഡിക്കറ്റ് യോഗം ചേരുന്നത് സുപ്രധാന അജൻഡകളൊന്നും പരിഗണിക്കാതെ. യുഡിഎഫ് സർക്കാർ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചതോടെയാണ് യോഗം വിളിക്കാൻ വൈസ് ചാൻസലർ നിർദേശിച്ചത്.
സ്റ്റാൻഡിങ് കമ്മിറ്റികളുടെ പുനഃസംഘടന മാത്രമാണ് അജൻഡ. ഫെബ്രുവരിയിൽ സെനറ്റ് അംഗീകരിച്ച ബജറ്റ് നടപ്പാക്കുന്നതിനുള്ള സമിതി ശുപാർശ അംഗീകരിക്കേണ്ടതുണ്ട്. പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിന് അഫിലിയേഷൻ സമിതികൾ പരിഗണിച്ച അപേക്ഷകൾ, വിദേശ വിദ്യാർഥി പ്രവേശനം, എയ്‌ഡഡ് കോളേജ് അധ്യാപകരുടെ സ്ഥാനക്കയറ്റം, പിഎച്ച്‌ഡി അവാർഡ് തുടങ്ങിയ വിഷയങ്ങളാണ് പരിഗണന കാത്തിരിക്കുന്നത്.
സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് പൂർത്തിയായി ഒരുമാസം പിന്നിട്ടിട്ടും സത്യപ്രതിജ്ഞ ചെയ്യാനും നടപടിയില്ല. സേവ് യൂണിവേഴ്‌സിറ്റി ഫേ-ാറം ചെയർമാൻ ആർ എസ് ശശികുമാർ അടക്കം സംഘപരിവാർ– കോൺഗ്രസ് അനുകൂലികളെ ഉൾപ്പെടുത്തിയായിരുന്നു പുനഃസംഘടന.










0 comments