print edition കേരളയിൽ ഏകപക്ഷീയ നിയമനവുമായി വിസി


സ്വന്തം ലേഖകൻ
Published on Jun 28, 2026, 12:27 AM | 1 min read
തിരുവനന്തപുരം: സിൻഡിക്കറ്റിന്റെ അധികാരം മറികടന്ന് കേരള സർവകലാശാലയിലെ പഠന ബോർഡുകൾ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാൻ നീക്കവുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ.
37 പഠന ബോർഡുകളിലേക്ക് സിൻഡിക്കറ്ററിയാതെ അപേക്ഷ ക്ഷണിച്ചു. ജൂലൈ മൂന്നിനകം അപേക്ഷ സമർപ്പിക്കണം. സർവകലാശാല ചട്ടപ്രകാരം സിൻഡിക്കറ്റിനാണ് പഠന ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള അധികാരം.
വിസിയുടെ നിർദേശപ്രകാരമാണ് സിൻഡിക്കറ്റ് യോഗം വിളിച്ചുചേർക്കേണ്ടത്. രണ്ട് മാസം കൂടുന്പോൾ ചേരേണ്ട യോഗം ആറുമാസമായി ചേർന്നിട്ടില്ല.
ആർഎസ്‌എസ് വേദികളിലെ സ്ഥിരം സാന്നിധ്യമായ വിസി ഇഷ്ടക്കാരെ പഠന ബോർഡുകളിൽ തിരുകി കയറ്റുകയാണ്. വീതംവയ്പിൽ കോൺഗ്രസ് അനുകൂലികൾക്കും നിയമനം നൽകുമെന്നതാണ് ഡീൽ.
ചാൻസലർകൂടിയായ ഗവർണറുടെ ഇംഗിതം നടപ്പാക്കുന്ന വിസിമാരുടെ ചട്ടവിരുദ്ധ നടപടികൾ തുടർക്കഥയായിട്ടും യുഡിഎഫ് സർക്കാർ മൗനം തുടരുകയാണ്. ഗവർണറോട് ഗുസ്‌തിപിടിക്കാനില്ലെന്ന നിലപാട് പ്രഖ്യാപിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും മിണ്ടാട്ടമില്ല.










0 comments