ad
Deshabhimani

print edition കൃഷിമന്ത്രിയെ അപ്രസക്തനാക്കി ഗവർണർ

rajendra arlekar
വെബ് ഡെസ്ക്

Published on Jun 29, 2026, 12:33 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സംഘപരിവാറുകാരെ വൈസ്‌ ചാൻസലർമാരായി നിയമിക്കുന്നത്‌ ഗവർണർ തുടരുമ്പോഴും പ്രതിഷേധമുയർത്താതെ യുഡിഎഫ്‌ സർക്കാർ. സർക്കാർ നൽകിയ പാനൽ തള്ളിയാണ്‌ സംഘപരിവാർ അനുകൂല സംഘടനയായ അധ്യാപക പരിഷത്തിന്റെ നേതാവ്‌ ഡോ. ടി സജിത റാണിയെ കാർഷിക സർവകലാശാലയിൽ താൽക്കാലിക വിസിയാക്കിയത്‌. കാർഷിക സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കാസർകോട്‌ പടന്നക്കാട്‌ കാർഷിക കോളേജിലെ അഗ്രോണമി വിഭാഗം ഡീനാണ്‌ സജിത.


പ്രോ ചാൻസലറായ കൃഷി മന്ത്രിയുമായി ആലോചിച്ചുവേണം താൽക്കാലിക വിസിയെ തീരുമാനിക്കാനെന്ന വ്യവസ്ഥ അട്ടിമറിച്ചു.

സര്‍ക്കാരിന്റെ അഭിപ്രായത്തിന് വ്യത്യസ്‌തമായ സമീപനമാണ് ലോക്ഭവന്‍ സ്വീകരിച്ചതെന്ന്‌ മാത്രമായിരുന്നു ഗവർണറുടെ നടപടിയിൽ കൃഷിമന്ത്രി ടി സിദ്ദിഖിന്റെ ആദ്യപ്രതികരണം. സംഭവം വിവാദമായതോടെ, ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന്‌ സിദ്ദിഖിന്‌ തുറന്നുപറയേണ്ടിവന്നു. പ്രോ ചാൻസലർ എന്ന നിലയിൽ നൽകിയ പട്ടിക തള്ളിയ ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home