ad
Deshabhimani

വടംവലി താരം തൂങ്ങിമരിച്ചനിലയിൽ

Tug of War Player Found Dead.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 08:28 PM | 1 min read

പുല്ലൂർ: വടംവലിതാരം വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ. പുല്ലൂർ ഇട്ടമ്മലിലെ ഇട്ടു എന്ന ബൈജു (37) ആണ് മരിച്ചത്. മൊബൈൽ ടവറിൻ്റെ സെക്യൂരിറ്റിജീവനക്കാരനാണ്. പുല്ലൂർ എ കെ ജി ക്ലബ്ബിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.


ദേശീയതലത്തിലും ജില്ലാ, സംസ്ഥാന തലങ്ങളിലും വടം വലി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സിപിഐ എം പ്രവർത്തകനായ ബൈജു പുല്ലൂരിൽ ഹോട്ടൽ നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ: വനജ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home