സംസ്ഥാനത്ത് ഒഴിയാതെ പകർച്ചവ്യാധി ഭീതി: 4 പേർ കൂടി മരിച്ചു, 10 പേർക്ക് ഷിഗല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ശനിയാഴ്‌ച നാലു പേർ കൂടി മരിച്ചു. വ്യാഴാഴ്ച എറണാകുളത്ത് മരിച്ചയാൾക്ക് എലിപ്പനിയും തിരുവനന്തപുരത്ത് മരിച്ച എഴുപത്തിയേഴുകാരന് എച്ച്1എൻ1ഉം സ്ഥിരീകരിച്ചു. എറണാകുളത്ത് പനി ബാധിച്ചും ഒരാൾ മരിച്ചു. ജപ്പാൻ ജ്വരം മലപ്പുറം താനൂരിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
10 പേർക്ക് കൂടി ഷിഗല്ലയും സ്ഥിരീകരിച്ചു. മലപ്പുറം– 5, കോഴിക്കോട് –4, വയനാട് –1 എന്നിങ്ങനെയാണ് പുതിയ രോഗബാധിതരുടെ എണ്ണം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ, കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് രോഗവ്യാപനമുള്ളത്. 60 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും നാലു പേർക്ക് മലമ്പനിയും പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.











0 comments