print edition നിയമം ലംഘിച്ച് ഗതാഗതമന്ത്രിയുടെ യാത്ര; ഇൻഷുറൻസും പുകപരിശോധനാ സർട്ടിഫിക്കറ്റും ഇല്ല

ഗതാഗതമന്ത്രി സഞ്ചരിച്ച കെഎൽ 01 ബിക്യു 0478 ഇന്നോവ കാറിന് നിലവിൽ ഇൻഷുറൻസും പുകപരിശോധനാ സർട്ടിഫിക്കറ്റും ഇല്ലെന്നതാണ് ഒൗദ്യോഗിക വിവരം. (എം പരിവാഹൻ വെബ്‌സൈറ്റിലുള്ളത്)
കാസർകോട്: നിരത്തിലോടാൻ മോട്ടോർവാഹന നിയമപ്രകാരം തടസമുള്ള വാഹനത്തിൽ ഗതാഗതമന്ത്രിയുടെ യാത്ര. വിവിധ പരിപാടകളിൽ പങ്കെടുക്കാൻ ചൊവ്വാഴ്‌ച കാസർകോട്ടെത്തിയ മന്ത്രി സി പി ജോൺ സഞ്ചരിച്ചത് ഇൻഷുറൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ഇല്ലാത്ത കെഎൽ 01 ബിക്യു 0478 ഇന്നോവ കാറിൽ. ഇത് ഗുരുതര നിയമലംഘനമാണ്.
ഇൗ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി മെയ് 17ന് അവസാനിച്ചതാണ്. ഏപ്രിൽ ആറിന് പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധിയും കഴിഞ്ഞു. പൊലീസിന്റെയും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയായിരുന്നു നിയമം ലംഘിച്ചുള്ള യാത്ര. വാഹനനിയമ പരിപാലനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചശേഷമാണ് മന്ത്രിതന്നെ നിയമം ലംഘിച്ചത്.
വിനോദസഞ്ചാരവകുപ്പാണ് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിന് ഇൗ വാഹനം അനുവദിച്ചുനൽകിയത്. ഇൻഷുറൻസ് അടച്ചിട്ടുണ്ടെന്നും അത് വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാത്തതാണെന്നുമാണ് വിനോദസഞ്ചാരവവകുപ്പ് അധികൃതരുടെ വാദം. പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെന്ന് സമ്മതിക്കുകയുംചെയ്‌തു.











0 comments