Deshabhimani

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ ഇന്ന് മുതൽ ഓടില്ല

tourist bus
വെബ് ഡെസ്ക്

Published on Nov 10, 2025, 08:17 AM | 1 min read

കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകളും ഇന്ന് വൈകുന്നേരം 6 മണി മുതൽ നിർത്തിവെക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ (കേരള സംസ്ഥാന സമിതി) ആണ് തീരുമാനം അറിയിച്ചത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.


കർണാടകയും തമിഴ്‌നാടും അന്യായമായി കനത്ത പിഴ ചുമത്തുന്നതും നിയമവിരുദ്ധമായി സംസ്ഥാന തല നികുതികൾ ഈടാക്കുന്നതും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) വാഹനങ്ങൾ പിടിച്ചെടുക്കുന്നതും പതിവായതിനാലാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ ജെ റിജാസ് വ്യക്തമാക്കി.


ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടായിട്ടും കേരള രജിസ്ട്രേഷനുള്ള ടൂറിസ്റ്റ് വാഹനങ്ങൾ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ തടഞ്ഞുനിർത്തുകയും പിഴ ചുമത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home