Deshabhimani

print edition ടൂറിസ്റ്റ് ബസിന്‌ കളർ കോഡ്: പുനഃപരിശോധിക്കാൻ ഉത്തരവ്‌

tourist bus
വെബ് ഡെസ്ക്

Published on Sep 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം​ : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത കളർ കോഡ് പുനഃപരിശോധിക്കാൻ ഗതാഗത അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകി. സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും ബസിൽ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2021 ആഗസ്‌ത്‌ 11-നാണ് കളർ കോഡ് നടപ്പാക്കിയത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും പരാതികളും കണക്കിലെടുത്താണ്‌ പുനഃപരിശോധിക്കാൻ നിർദേശിച്ചത്‌. അതേസമയം, റോഡ് സുരക്ഷ മുൻനിർത്തിയുള്ള ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ ഉറപ്പുവരുത്തിയായിരിക്കണം പുതിയ നടപടികളെന്ന്‌ ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home