Deshabhimani

സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്ക്‌ ഇന്ന്‌ തുടക്കം

Mascot 'Kuttu' for Kerala School Sports Meet
avatar
ജിതിൻ ബാബു

Published on Oct 25, 2026, 06:22 AM | 1 min read

കോഴിക്കോട്‌ : അതിതീവ്ര മഴയുടെ ആശങ്കയിൽ കായിക ക‍ൗമാര മേള. ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ കോഴിക്കോട്ട്‌ മുഖ്യമന്ത്രി വി ഡി സതീശൻ 68–ാമത്‌ സംസ്ഥാന സ്‌കൂൾ കായികമേള ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ കനത്ത കാറ്റും മഴയും പ്രവചിച്ച്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. നഗരത്തിൽനിന്ന്‌ 22 കിലോമീറ്റർ അകലെയുള്ള ചാത്തമംഗലത്തെ എൻഐടി സ്റ്റേഡിയമാണ്‌ വേദി. മേളയുടെ ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി ടി ഉഷ ദീപം തെളിക്കും. കായിക താരങ്ങളുടെ മാർച്ച്‌ പാസ്റ്റും കലാവിരുന്നുമുണ്ടാകും. ആദ്യ ദിവസം മത്സരങ്ങളില്ല. 31വരെയാണ്‌ കായികമേള.


ഞായറാഴ്‌ച രാവിലെ ഒമ്പതിന്‌ കോഴിക്കോട്‌ കടപ്പുറത്തെത്തുന്ന സ്വർണക്കപ്പും ദീപശിഖയും മന്ത്രി എൻ ഷംസുദ്ദീൻ ഏറ്റുവാങ്ങും. ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ്‌ കായിക മേളയ്‌ക്കൊപ്പം വിവിധ ഗെയിംസ്‌ മത്സരങ്ങളും തിങ്കളാഴ്‌ച. അത്‌ലറ്റിക്‌സ്‌ ചൊവ്വാഴ്‌ച തുടങ്ങും.


ഇക്കുറി 10 വേദികളിലായി 12 കായിക ഇനങ്ങളാണ്‌. ഗെയിംസ്‌, അത്‌ലറ്റിക്‌സ്‌, ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ വിഭാഗങ്ങളിലായി പതിനായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. സമാപന സമ്മേളനം 31ന് വൈകിട്ട് നാലിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വിശിഷ്‌ടാതിഥിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home