Deshabhimani

മഴപ്പേടിയിൽ കായികമേള; കോഴിക്കോട്‌ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യത

Sports.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 25, 2026, 06:36 AM | 1 min read

കോഴിക്കോട്‌: മഴപ്പേടിയിലെ ആശങ്കയിൽ സംസ്ഥാന സ്കൂൾ കായികമേള. ഇന്ന് കോഴിക്കോട് കായികമേള തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


കോഴിക്കോട് ജില്ലയിൽ ശക്തമായ തുലാമഴ തുടരുകയാണ്. എങ്കിലും പ്രധാന വേദിയായ എൻഐടി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലുള്ള പ്രത്യേക ആധുനിക സംവിധാനങ്ങൾ കാരണം മഴ കായിക മത്സരങ്ങളെ സാരമായി ബാധിക്കില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.


ഒക്ടോബർ 25 മുതൽ 31 വരെയാണ് മേള നടക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങളില്ല. ഒക്ടോബർ 26 തിങ്കളാഴ്ച ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായികമേളയും വിവിധ ഗെയിംസ് മത്സരങ്ങളും ആരംഭിക്കും.


പ്രധാന അത്‌ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ 27 ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായിക പ്രതിഭകളും, ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ പതിനയ്യായിരത്തിലധികം പേരാണ് മേളയിൽ പങ്കെടുക്കുന്നത്.


4000-ത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും 3000-ത്തോളം പേർ അണിനിരക്കുന്ന കലാവിരുന്നും ഉദ്‌ഘാടനത്തിന്റെ ഭാഗമായുണ്ടാകും. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ മേളയെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും സംഘാടകരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home