Deshabhimani

ഇറ്റലിയിൽ പ്രക്ഷോഭം കടുക്കുന്നു

Italy.jpg

ഇറ്റലിയിൽ പ്രതിഷേധക്കാരെ ആക്രമിക്കുന്ന പൊലീസ്

വെബ് ഡെസ്ക്

Published on Oct 25, 2026, 06:39 AM | 1 min read

റോം: വർധിച്ച ജീവിതച്ചെലവിനെതിരായ ഇറ്റലിയിലെ രാജ്യവ്യാപക പ്രക്ഷോഭം കടുക്കുന്നു. സൈന്യത്തെ വിന്യസിച്ച്‌ അടിച്ചമർത്താൻ തീവ്ര വലതുപക്ഷ സർക്കാർ ശ്രമിച്ചിട്ടും പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്‌. യുവാക്കളും വിദ്യാർഥികളും വൻ തോതിൽ സമരത്തിൽ അണിനിരന്നിട്ടുണ്ട്.


പലയിടത്തും കലാപസമാനമായ അന്തരീക്ഷമാണുള്ളത്‌. ശനിയാഴ്ച കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മിലാനിലും മറ്റ് നഗരങ്ങളിലും വൻതോതിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.


നൂറുകണക്കിന് വീടുകളിൽ റെയ്ഡ് നടത്തി. മിലാൻ, ടൂറിൻ, റോം, ബൊലോഗ്ന, നാപ്പിൾസ് തുടങ്ങിയ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ശനിയാഴ്ച ശക്തമായ പ്രതിഷേധറാലികൾ അരങ്ങേറി. വിവിധ നഗരങ്ങളിൽ 271 യുവാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home