ad
Deshabhimani

മുട്ടടയിലെ കള്ളവോട്ട്‌ പരാതി : ഹിയറിങ്‌ പൂർത്തിയായി

State Election Commission Kerala
വെബ് ഡെസ്ക്

Published on Nov 19, 2025, 01:15 AM | 1 min read


തിരുവനന്തപുരം

മുട്ടടയിൽ യുഡിഎഫ്‌ സ്ഥാനാർഥി എസ് എൽ വൈഷ്‌ണ കള്ളവോട്ട്‌ ചേർത്തെന്ന പരാതിയിൽ കോടതിയുടെ നിർദേശപ്രകാരം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഹിയറിങ് പൂർത്തിയായി. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ എ ഷാജഹാൻ ബുധനാഴ്ച റിപ്പോർട്ട്‌ സമർപ്പിക്കും. ചൊവ്വ വൈകിട്ട്‌ മൂന്നിനുതുടങ്ങിയ ഹിയറിങ്‌ മൂന്നു മണിക്കൂർ നീണ്ടിരുന്നു. കമീഷൻ രണ്ട് ഭാഗവും കേട്ടെന്നും കൊടുത്ത പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും പരാതിക്കാരനായ എസ്‌ ധനേഷ്‌ കുമാർ പറഞ്ഞു.


‘കഴിഞ്ഞ എട്ടുവർഷമായി വൈഷ്ണ വാർഡിൽ താമസമില്ല. എന്നാൽ അന്നത്തെ ടിസി നമ്പറിന്റെ പേരുനൽകി എല്ലാ റെക്കോർഡുകളുമുണ്ടാക്കി. ആ വിലാസത്തിൽ മൂന്നുവർഷമായി മറ്റൊരാളാണ്‌ താമസിക്കുന്നത്‌. എന്നാൽ ഇപ്പോഴും അതേ വീട്ടിലാണ്‌ താമസിക്കുന്നതെന്നാണ്‌ വൈഷ്ണ പറയുന്നത്‌. താമസക്കാരല്ലാത്തതുകാരണം, 2023ൽ വൈഷ്‌ണയുടെ മാതാപിതാക്കളുടെ വോട്ടും ഒഴിവാക്കാൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന്‌ വോട്ട്‌ ഒഴിവാക്കി. എന്നാൽ അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നം ഉന്നയിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രശ്നം യുഡിഎഫിന്റെ രാഷ്ട്രീയക്കളിയാണ്‌.


2000-ൽ മുട്ടട വാർഡ് രൂപീകരിച്ചപ്പോൾ വോട്ടർപ്പട്ടിക ഇറക്കിയിരുന്നു. അന്ന് 3/202464 എന്നു ടിസി നമ്പറായിരുന്നു എന്റേത്. അന്നത്തെ വോട്ടർപ്പട്ടികയിൽ എന്റെ വീട്ടുനമ്പറിൽ 28 വോട്ടുണ്ടെന്ന ആരോപണമാണ്‌ യുഡിഎഫ്‌ ഉന്നയിക്കുന്നത്‌. ഞാൻ മറ്റുള്ള ആരുടെയും പേര്‌ വോട്ടർപ്പട്ടികയിൽ ചേർത്തിട്ടില്ല. യുഡിഎഫ്‌ ചൂണ്ടിക്കാട്ടുന്ന വോട്ടർമാർക്കെല്ലാം സ്വന്തമായി വീട്ടുപേരുകളുണ്ട്‌. രേഖകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാം’’– ധനേഷ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home