ad
Deshabhimani

2025ലെ സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു

kerala state biodiversity board
വെബ് ഡെസ്ക്

Published on Jul 04, 2026, 02:04 PM | 2 min read

തിരുവനന്തപുരം: 2025ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾക്കായി അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിച്ചു. 12 വിഭാഗങ്ങളിലായി ആകെ 15 പുരസ്‌കാരങ്ങളാണ് ഇത്തവണ നൽകുന്നത്. ആകെ 6.25 ലക്ഷം സമ്മാനത്തുകയായിരിക്കും വിതരണം ചെയ്യുക.

വ്യക്തിഗത വിഭാഗത്തിൽ എട്ട് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


കൃഷിയേതര ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഹരിത വ്യക്തിക്ക് 50,000, സസ്യജാല-ജന്തുജാല സംരക്ഷണത്തിൽ മികവ് തെളിയിച്ച പുരുഷ-വനിതാ കർഷകർക്ക് ഓരോ വിഭാഗത്തിലും 50,000 വീതം, അച്ചടി മാധ്യമത്തിലും ദൃശ്യ-ശ്രവ്യ മാധ്യമത്തിലും ജൈവവൈവിധ്യ വിഷയങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്ക് 25,000 വീതമാണ് പുരസ്കാരം. കൂടാതെ മികച്ച കാവ് സംരക്ഷണത്തിനുള്ള പുരസ്‌കാരമായി വ്യക്തിക്കോ ട്രസ്റ്റിനോ 50,000 രൂപയും നൽകും.


സ്ഥാപന വിഭാഗത്തിൽ ഏഴ് പുരസ്‌കാരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (BMC) യ്ക്ക് ഒന്നാം സമ്മാനമായി 1 ലക്ഷം, രണ്ടാം സമ്മാനം 50,000 ആണ്. മികച്ച ജൈവവൈവിധ്യ സ്കൂൾ, കോളേജ്, സർക്കാർ/സഹകരണ/പൊതുമേഖലാ സ്ഥാപനം, സ്വകാര്യ സ്ഥാപനം, മികച്ച ജൈവവൈവിധ്യ ക്ലബ് (സ്കൂൾ/കോളേജ്) എന്നിവയ്ക്ക് 25,000 വീതവ സമ്മാനമായി ലഭിക്കും.


സംസ്ഥാനത്ത് ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഈ വർഷം മുതൽ മികച്ച ജൈവവൈവിധ്യ സ്കൂളിനും മികച്ച ജൈവവൈവിധ്യ ക്ലബ്ബിനും പ്രത്യേകം പ്രത്യേകം പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണത്തിലും പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങളിലുമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് 25,000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും. അതുപോലെ, ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളുകളിലെ രജിസ്റ്റേഡ് ജൈവവൈവിധ്യ ക്ലബ്ബുകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബിന് 25,000 രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ്.


അപേക്ഷകളും നാമനിർദ്ദേശങ്ങളും തപാൽ മാർഗം മാത്രം സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 2026 ജൂലൈ 31നകം താഴെപ്പറയുന്ന വിലാസത്തിൽ ലഭിക്കണം.


വിലാസം:

മെമ്പർ സെക്രട്ടറി

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്

"കൈലാസം", ടി.സി. 24/3219, നമ്പർ 43

ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ.

തിരുവനന്തപുരം – 695003

ഫോൺ: 0471-2724740


അപേക്ഷാഫോം, പ്രൊഫോർമ, മാർഗനിർദ്ദേശങ്ങൾ എന്നിവ www.keralabiodiversity.org എന്ന കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിലും സുസ്ഥിര ഉപയോഗത്തിലും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുരസ്കാരം നൽകുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home