കേരള സ്റ്റാര്‍ട്ടപ് ഡോക്കര്‍ വിഷന് ഉഷസ്സ് ധനസഹായം

കൊച്ചി : കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പായ ഡോക്കർ വിഷന് കൊച്ചി കപ്പൽശാലയുടെ ഉഷസ്സ് പദ്ധതിയിൽ ഒരുകോടിയുടെ ധനസഹായം. ഐഐടി മദ്രാസിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ മാരിടൈം സ്റ്റാർട്ടപ് പദ്ധതിയിലൂടെയാണ് സഹായം ലഭ്യമാക്കുന്നത്.
തുറമുഖ -കപ്പൽഗതാഗതത്തിന് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനമായ ഒപ്ടിക്കൽ ക്യാരക്ടർ റെക്കഗനിഷൻ ഏർപ്പെടുത്തിയതാണ് ഇതിനായി പരിഗണിച്ചത്. കണ്ടെയ്നർ നീക്കം, വാഹനങ്ങൾ, ഷിപ്പിങ് രേഖകൾ തുടങ്ങിയവ എഐ സഹായത്തോടെ ക്രമീകരിക്കാനും നിയന്ത്രിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ഡോക്കർ വിഷൻ സിഇഒ പ്രജിത് നായർക്ക് ചെക്ക് കൈമാറി. കപ്പൽശാല സിഎംഡി മധു എസ് നായരും പങ്കെടുത്തു. മാരിടൈം, ലോജിസ്റ്റിക്സ് മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ ധനസഹായമെന്നും ഉൽപ്പന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും പ്രജിത് നായരും കമ്പനി സിടിഒ എം ആതിരയും പറഞ്ഞു.








0 comments