print edition വിജയികൾക്കും അധ്യാപകർക്കും അനുമോദനങ്ങൾ: കെഎസ്ടിഎ

തിരുവനന്തപുരം : 2025–26 അധ്യയനവർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികളെയും അതിനായി അവരെ സജ്ജരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകളുടെ ഭാഗമാണ് ഇൗ ഉയർന്ന വിജയശതമാനം. എല്ലാ വിജയികൾക്കും തുടർ പഠനങ്ങളിലും ജീവിതത്തിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, പ്രസിഡന്റ് എ കെ ബീന എന്നിവർ ആശംസിച്ചു.









0 comments