ad
Deshabhimani

print edition കേരളത്തിൽ തൊഴിലില്ലായ്‌മ 
60 ശതമാനം കുറഞ്ഞു; 2017ൽ 11, 2025ൽ 4.3 ശതമാനം

job

Representative Image | AI

avatar
സ്വന്തം ലേഖകൻ

Published on Apr 05, 2026, 04:59 AM | 1 min read

തിരുവനന്തപുരം: കേരളത്തിൽ തൊഴിലില്ലായ്‌മ നിരക്ക്‌ 60 ശതമാനം കുറഞ്ഞെന്ന്‌ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്‌ മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌. 2017–18ൽ 11 ശതമാനവും 2023–-24ൽ 7.2 ശതമാനവുമായിരുന്നു തൊഴിലില്ലായ്‌മ 2025-ൽ 4.3 ആയി കുറഞ്ഞു. 2025 ജനുവരിമുതൽ ഡിസംബർവരെ രാജ്യത്തെ 2.70 ലക്ഷം വീടുകളിൽ നടത്തിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിലാണ്‌ ഇക്കാര്യമുള്ളത്‌.എല്ലാ പ്രായത്തിലുമുള്ളവരുടെ തൊഴിൽപങ്കാളിത്തത്തിൽ ദേശീയ ശരാശരി 44.9 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത്‌ 46.2 ശതമാനം. സ്‌ത്രീകളുടെ തൊഴിൽപങ്കാളിത്തം ദേശീയതലത്തിൽ 30.7 ശതമാനമാണ്‌. കേരളത്തിൽ 2017ൽ 36.6 ശതമാനമായിരുന്ന സ്‌ത്രീ പങ്കാളിത്തം 2025ൽ 46.2 ശതമാനമായി.


15–29 വയസ്സിനിടയിലുള്ള അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മ നിരക്ക്‌ 2017–18 ൽ 36.3 ശതമാനമായിരുന്നത്‌ 2025ൽ 18.2 ശതമാനമായി. സ്ഥിരവരുമാനമുള്ളവരുടെ ശരാശരി മാസവരുമാനത്തിലും കേരളം ദേശീയ ശരാശരിയെക്കാൾ ഏറെ മുന്നിൽ. ഇന്ത്യയിൽ ഒരാളുടെ ശരാശരി മാസവരുമാനം 22,699 രൂപ ആയിരിക്കുമ്പോൾ കേരളത്തിൽ 25,443 രൂപയും ഗ്രാമീണ മേഖലയിൽ ദേശീയ ശരാശരി 17,841 രൂപയാണെങ്കിൽ കേരളത്തിൽ 21,918 രൂപയുമാണ്‌.


പ്രൊഫഷണൽ, ടെക്‌നിക്കൽ മേഖലകളിൽ പുരുഷന്മാരെക്കാൾ സ്‌ത്രീകളാണ്‌ കേരളത്തിൽ മുന്നിൽ. ഇന്ത്യയിൽ 100 പുരുഷന്മാർക്ക് 49.9 സ്‌ത്രീകൾ മാത്രം ഈ മേഖലയിലുള്ളപ്പോൾ കേരളത്തിൽ 106 ആണ്.


15 വയസ്സിന് മുകളിലുള്ളവരിൽ കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസമെങ്കിലും നേടിയവർ കേരളത്തിൽ 86.9 ശതമാനമാണ്‌. ദേശീയശരാശരി 67.8 ശതമാനം. ഗ്രാമ-–നഗര ഭേദമന്യേ കേരളം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക് നിലനിർത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home