ad
Deshabhimani

print edition കേരള സയൻസ് കോൺഗ്രസ് കൊച്ചിയിൽ; ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

kerala science congress
വെബ് ഡെസ്ക്

Published on Jan 04, 2026, 02:08 AM | 1 min read

കൊച്ചി: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 38–ാമത് കേരള സയൻസ് കോൺഗ്രസ്‌ 30 മുതൽ ഫെബ്രുവരി രണ്ടുവരെ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽ നടക്കും. ‘ഓഷ്യൻ സയൻസ്‌ ഫോർ ബ്ലൂ എക്കോണമി ആൻഡ്‌ ഇക്കോസിസ്റ്റം’ എന്ന ആശയത്തിൽ ഒരുങ്ങുന്ന സംഗമം ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേരള ശാസ്ത്ര പുരസ്‌കാരം, കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരം, മികച്ച ശാസ്ത്രജ്ഞ പുരസ്‌കാരം, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര–സാങ്കേതിക പുരസ്‌കാരങ്ങൾ ഉദ്ഘാടനച്ചടങ്ങിൽ സമ്മാനിക്കും.


ഇന്ത്യയിലെ പ്രമുഖ ജൈവ–രസതന്ത്ര ശാസ്ത്രജ്ഞനും മോളികുലാർ ബയോളജിസ്റ്റുമായ പ്രൊഫ. പി ബലറാമാണ് സയൻസ് കോൺഗ്രസിന്റെ അധ്യക്ഷൻ. ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ ഉൾപ്പെടെ പ്രമുഖ ശാസ്ത്രജ്ഞർ സമ്മേളനത്തിൽ പങ്കെടുക്കും. ഗവേഷകരെയും ശാസ്ത്രജ്ഞരെയും വ്യവസായ പ്രമുഖരെയും അധ്യാപകരെയും വിദ്യാർഥികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സയൻസ് കോൺഗ്രസിൽ സാങ്കേതിക സെഷനുകൾ, യുവഗവേഷകരുടെയും വിദ്യാർഥികളുടെയും അവതരണങ്ങൾ, അക്കാദമിക്- ഇൻഡസ്ട്രി സംവാദങ്ങൾ, സ്‌മാരക പ്രഭാഷണങ്ങൾ, സയൻസ് എക്‌സ്‌പോ, ശാസ്ത്രബോധവൽക്കരണം, ശാസ്ത്രജ്ഞരുടെ സംഗമം തുടങ്ങിയവയുണ്ടാകും.


സയൻസ്‌ കോൺഗ്രസിനോടനുബന്ധിച്ച്‌ എറണാകുളം സെന്റ് ആൽബർട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്‌ത്രപ്രദർശനവും സംഘടിപ്പിക്കുമെന്ന്‌ ജനറൽ കൺവീനർ പ്രൊഫ. എ സാബു, ജോയിന്റ് കൺവീനർ ഡോ. സി അരുണൻ, സെന്റ് ആൽബർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജെസ്റ്റിൻ റിബെല്ലോ, ഡോ. എൻ എസ് പ്രദീപ്, ഡോ. ജയ ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home