ad
Deshabhimani

കേരള സയൻസ് കോൺഗ്രസ്; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

kerala science congress
വെബ് ഡെസ്ക്

Published on Oct 18, 2025, 10:04 PM | 1 min read

തിരുവനന്തപുരം: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 38മത് കേരള സയൻസ് കോൺഗ്രസിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. kscnew.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 2026 ജനുവരി 30 മുതൽ ഫെബ്രുവരി രണ്ട്‌ വരെ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിലാണ് കേരള സയൻസ് കോൺഗ്രസ്. ഗവേഷകരെയും ശാസ്ത്രജ്ഞരെയും വ്യവസായ പ്രമുഖരെയും അധ്യാപകരെയും വിദ്യാർഥികളെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണ്‌ കേരള സയൻസ് കോൺഗ്രസ്.


സാങ്കേതിക സെഷനുകൾ, യുവഗവേഷകരുടെയും വിദ്യാർഥികളുടെയും അവതരണങ്ങൾ, അക്കാദമിക് -ഇൻഡസ്ട്രി സംവാദങ്ങൾ, സ്മാരക പ്രഭാഷണങ്ങൾ, സയൻസ് എക്‌സ്‌പോ, ശാസ്ത്രബോധവൽക്കരണം തുടങ്ങി വിവിധ പരിപാടികൾ സയൻസ് കോൺഗ്രസിന്റെ ഭാഗമായി ഒരുക്കും. ദേശീയതലത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഗമവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ ജൈവ രസതന്ത്ര ശാസ്ത്രജ്ഞനും മോളികുലാർ ബയോളജിസ്റ്റുമായ പ്രൊഫ. പി ബൽറാമാണ് സയൻസ് കോൺഗ്രസിന്റെ അധ്യക്ഷൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home