print edition 4 ദിവസത്തിൽ 24,823 പനിബാധിതർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരുടെ ക്ഷാമത്തിൽ സംസ്ഥാനത്തെ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റി. രോഗവ്യാപനം അതിരൂക്ഷമായതോടെ നാലു ദിവസത്തിനിടെ 24,823 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. വിവിധ പകർച്ചവ്യാധികളിൽ അഞ്ചുപേർ മരിച്ചു. മഞ്ഞപ്പിത്തവും മസ്തിഷ്‌ക ജ്വരവും ബാധിച്ച് രണ്ടുപേർ വീതവും എലിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. 60 പേർക്ക് മഞ്ഞപ്പിത്തവും 34 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 187 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 486 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്.
ആരോഗ്യ മേഖലയുടെ പ്രവർത്തനം അവതാളത്തിലായിരിക്കെ, ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലെ 1,495 കരാർ ജീവനക്കാരെയാണ് ഒറ്റയടിക്ക് പുറത്താക്കിയത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ താലൂക്ക്, ജില്ലാ ആശുപത്രികളിൽവരെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗീപരിപാലനത്തെയും പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിച്ചു. വീടുകൾ കയറിയിറങ്ങി ബോധവൽക്കരണം നടത്തേണ്ട ആശ വർക്കർമാരെ ഉൾപ്പെടെ പിരിച്ചുവിട്ടത് തിരിച്ചടിയായി. മുൻവർഷങ്ങളെ അപേക്ഷിച്ച് മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.









0 comments