ad
Deshabhimani

സംസ്ഥാനത്ത് കനത്ത മഴ; ആറ് മരണം, ഒമ്പത് ജില്ലകളിൽ റെഡ് അലേർട്

rain
വെബ് ഡെസ്ക്

Published on Aug 01, 2026, 02:08 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഇന്ന് ആറു പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശിയും അടൂർമലയിൽ മണ്ണിടിച്ചിലിൽ ഒരു വീട്ടമ്മയും മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരനും, കോട്ടയം വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും ജീവൻ നഷ്ടമായി.


വരും മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട് പ്രഖ്യാപിച്ചതോടെ നിലവിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദേശം നിലനിൽക്കുന്നത്. വയനാട്ടിലും മഴ കനക്കുകയാണ്. മഴ ശക്തമായതോടെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home