ad
Deshabhimani

ഇന്നും മഴ തന്നെ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്

Rain Alert
വെബ് ഡെസ്ക്

Published on Jun 22, 2026, 08:19 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.


മറ്റ് ജില്ലകളിൽ നിലവിൽ മുന്നറിയിപ്പുകളില്ലെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


നാളെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും ജൂൺ 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home